അഭിറാം മനോഹർ|
Last Modified ബുധന്‍, 7 ജൂലൈ 2021 (20:07 IST)
രാജ്യത്തെ ബാങ്കുകളിലും ലൈഫ് ഇൻഷുറൻസ് കമ്പനികളിലും മ്യൂച്ചൽ ഫണ്ടിലും പിഎഫിലുമായി അവകാശികൾ വരാനില്ലാതെ കിടക്കുന്നത് 82,025 കോടി രൂപ. നിഷ്‌ക്രിയമായ 4.75 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലായി 12,000 കോടി രൂപയോളമാണുള്ളത്.
ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ അവകാശികളില്ലാതെ 15,167 കോടി രൂപയാണുള്ളത്. മ്യൂച്ചൽ ഫണ്ടുകളിൽ 17,880 കോടി രൂപയും പ്രൊഫിഡന്റ് ഫണ്ടിൽ 26,497 കോടി രൂപയും നിഷ്‌ക്രിയമായ ആങ്ക് അക്കൗണ്ടുകളിൽ 18,381 കോടി രൂപയുമുണ്ട്.
2 വർഷത്തിലധികം ഇടപാടുകൾ നടക്കാത്ത ബാങ്ക് അക്കൗണ്ടുകളാണ് ഡോർമന്റ് ആവുന്നത്. അക്കൗണ്ട് ഉടമ മരിച്ചാൽ മരണ സർട്ടിഫിക്കറ്റ്,തിരിച്ചറിയൽ രേഖ നൽകിയാൽ അവകാശിക്ക് തുക കൈപ്പറ്റാം. നോമിനി നൽകിയിട്ടില്ലെങ്കിൽ 25,000ന് മുകളിലുള്ള തുകയാണെങ്കിൽ കോടതിയിൽ നിന്നും പിന്തുടർച്ചാവകാശ സർട്ടിഫിക്കർ വേണം.
അവകാശികൾ ഇല്ലാതെ 10 വർഷത്തിന് മുകളിലുള്ള പണം നിക്ഷേപക ബോധവത്‌കരണ ഫണ്ടിലേക്ക് മാറ്റും.ഇൻഷുറൻസ് പോളിസി എടുത്തത് ബന്ധുക്കളെ അറിയിക്കാതെയോ പോളിസി ക്ലെയിം ചെയ്യാൻ ബന്ധുക്കൾ മറന്നുപോവുകയോ ചെയ്യുന്നതാണ് പലപ്പോഴും വിനയാകുന്നത്.