മറൈന്‍ ഡ്രൈവിലെ സംഭവം നാണക്കേട്, പ്രവര്‍ത്തകരെ സസ്‌പെന്‍‌ഡ് ചെയ്‌തു: ആദിത്യ താക്കറെ

മറൈന്‍ ഡ്രൈവിലെ സംഭവം നാണക്കേടെന്ന് ആദിത്യ താക്കറെ

 Moral police , Adithya thakare , marine drive , thakare , Shiva sena , Rss , Bjp , ശിവസേന , ഉദ്ധവ് താക്കറെ , ആദിത്യ താക്കറെ , മറൈന്‍ ഡ്രൈവ് , കൊച്ചി , വിരട്ടിയോടിച്ചു
മുംബൈ| jibin| Last Modified വ്യാഴം, 9 മാര്‍ച്ച് 2017 (18:07 IST)
കൊച്ചി മറൈന്‍ ഡ്രൈവില്‍ യുവതീയുവാക്കളെ പ്രവര്‍ത്തകര്‍ തല്ലിയോടിച്ച സംഭവം നാണക്കേടുണ്ടാക്കുന്നതെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും യുവസേനാ തലവനുമായ ആദിത്യ താക്കറെ.

കൊച്ചിയിലേതു പോലുള്ള പരിപാടികളെ ശിവസേന പ്രോൽസാഹിപ്പിക്കുകയോ അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ സംരക്ഷിക്കുകയോ ചെയ്യില്ല. സദാചാര ഗുണ്ടായിസം കാണിച്ചവരെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്‌തു. സംഭവം നാണക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്‌ച പ്രതിഷേധവുമായി മറൈന്‍ ഡ്രൈവിലേക്ക് എത്തിയ ശിവസേന പ്രവര്‍ത്തകര്‍ യുവതീയുവാക്കളെ ചൂരലിന് അടിക്കുകയും വിരട്ടിയോടിക്കുകയുമായിരുന്നു. മോശം ഭാഷയിലാണ് ഇവര്‍ സ്‌ത്രീകളടക്കമുള്ളവരോട് സംസാരിച്ചത്. പൊലീസ് നോക്കി നില്‍ക്കെയാണ് ശിവസേനയുടെ അതിക്രമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :