മുംബൈ|
VISHNU.NL|
Last Modified തിങ്കള്‍, 3 നവംബര്‍ 2014 (14:24 IST)
തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് കരകയറുന്നതിനിടെ
മഹാരാഷ്ട്ര കോണ്‍ഗ്രസ് ഘടകത്തില്‍ മോഷണ വിവാദം തലപൊക്കി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ മാസം നടന്ന തെരഞ്ഞടുപ്പു പ്രചാരണത്തിനായി സ്വരൂപിച്ച ഫണ്ടില്‍ നിന്നും പത്തു കോടിയോളം രൂപ മോഷ്ടിക്കപ്പെട്ടെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നത്. പ്രഭാദേവിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് പണം നഷ്ടപ്പെട്ടതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
പാര്‍ട്ടിയുടെ ദാദര്‍ കാര്യാലയത്തിനു സമീപമുള്ള ഫ്‌ളാറ്റിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓഫീസായി വാടകക്കെടുത്തതായിരുന്നു ഈ ഫ്‌ളാറ്റ്. സ്ഥാനാര്‍ത്ഥികള്‍ ഇവിടെ എത്തിയാണ് പണം സ്വീകരിച്ചിരുന്നത്. എന്നാല്‍ പണം മോഷണം പോയി എന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ മാണിക്‌റാവു ഇതു തള്ളിയിട്ടുണ്ട്.
പാര്‍ട്ടിയില്‍ നിന്ന് എല്ലാ വിധ പിന്തുണയും ലഭിച്ച സ്ഥാനാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം വാഗ്ദാനം ചെയ്യപ്പെട്ട ഫണ്ട് ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് ഫണ്ട് ആരോ മുക്കി എന്ന രീതിയില്‍ ആരോപണമുയരുന്നത്.
ഈ സംഭവം പൃഥ്വിരാജ് ചവാനെയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാണിക്‌റാവു താക്കറെയേയും അറിയിച്ചിരുന്നെങ്കിലും പൊലീസില്‍ പരാതി നല്‍കിയില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
ഫ്‌ളാറ്റില്‍ നിന്നും കോടികള്‍ അപ്രത്യക്ഷമായതിന് ഉത്തരവാദികള്‍ സംസ്ഥാന പാര്‍ട്ടി ഘടകം തന്നെയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഇങ്ങനെ ഒരു സംഭവം നടന്നതിന് തെളിവില്ലെന്നാണ് ചവാന്‍ പറയുന്നത്. സ്ഥാനാര്‍ത്ഥികളുടെ അധിക്യത്താല്‍ ഫണ്ട് തികയാതെ വന്നുവെന്നാണ് മാണിക്‌റാവു പറയുന്നത്. എഐസിസി ആവശ്യമായി ഫണ്ട് സംസ്ഥാന പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പക്ഷേ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയ യഥാര്‍ത്ഥ തുക തുച്ഛമായിരുന്നു.
അതിനാല്‍ സംഭവം മോഷണം തന്നെയാണെന്നാണ് പാര്‍ട്ടി അണികളുടെ വിശ്വാസം. പണം നഷ്ടമായത് ഇവര്‍ സംശത്തോടെയാണ് കാണുന്നത്. ഇതു സംബന്ധിച്ച് നേതൃത്വം പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തത് സംശയത്തിനിടനല്‍കുന്നു. സംഭവത്തേ പറ്റി വ്യക്തമായ വിശദീകരണവും കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിട്ടുമില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.