തിരുവനന്തപുരം|
Last Modified ഞായര്‍, 2 നവംബര്‍ 2014 (13:32 IST)
തന്നെ വധിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി ഡോ ബിജു രമേശ്. കെ എസ് എഫ് ഇ ചെയര്‍മാന്‍ പിടി ജോസ് ഇ മെയിലൂടെ ഭീഷണിപ്പെടുത്തിയതായാണ് ബിജു രമേശ് ആരോപിച്ചത്.
തന്റെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും ബിജു കൂട്ടിചേര്‍ത്തു.വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെയെന്നും അന്വേഷണം പ്രഹസനം മാത്രമാവുകയാണെന്നും ബിജു പറഞ്ഞു.എന്നാല്‍ ബിജുവിനെ തനിക്ക് അറിയില്ലെന്നും താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് സംഭവത്തെപ്പറ്റി പിടി ജോസ് പ്രതികരിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.