1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Money at atm counter forgot

എടിഎമ്മില്‍ മറന്നുവച്ച ഒന്നരലക്ഷം രൂപ തിരികെ നല്‍കി, മാത്യകയായി യുവാക്കള്‍

ATM
എടിഎമ്മില്‍ മറന്നുവച്ച ഒന്നരലക്ഷം രൂപ തിരികെ നല്‍കി കൊണ്ട് മാത്യകയായിരിക്കുകയാണ് മൂന്നുയുവാക്കള്‍. ജാര്‍ഖണ്ഡിലാണ് സംഭവം. കാനറ ബാങ്ക് എടിഎമ്മില്‍ പണം നിക്ഷേപിച്ച ശേഷം അധികൃതര്‍ ഒന്നര ലക്ഷം രൂപ അവിടെ മറന്നുവച്ചിട്ടു പോകുകയായിരുന്നു. പിന്നീട് എടിഎമ്മിലെത്തിയ വസിം എന്ന യുവാവ് പണം കാണുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. 
 
വാസിം, ഷഹീദ്, അബ്ദുള്‍ റാഷിദ് എന്നിവരാണ് പണം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. ഇവര്‍ സുഹൃത്തുക്കളാണ്. യുവാക്കളോട് ബാങ്ക് അധികൃതര്‍ നന്ദി അറിയിച്ചു.
അടുത്ത ലേഖനം
വാളയാറില്‍ വന്‍ മയക്കുമരുന്നുവേട്ട: 3 യുവാക്കള്‍ അറസ്റ്റില്‍