ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (14:13 IST)
സാധാരണക്കാരുടെ ജീവന് വില കല്പിക്കാത്ത വ്യക്തിയാണ് ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമെന്ന് സുപ്രീംകോടതി. നിസാമിന്റെ
ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.
സ്വയം വലിയവനെന്ന് കരുതുന്ന നിസാം സാധാരണക്കാരുടെ ജീവന് വില കല്പിക്കാത്ത വ്യക്തിയാണ്. സാധാരണക്കാരന്റെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത ധാര്‍ഷ്‌ട്യവും അഹങ്കാരവും ഉള്ളയാളാണ് നിസാമെന്നും കോടതി നിരീക്ഷിച്ചു. ദാരിദ്ര്യത്തിന് വിലയിടരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി വിചാരണ നടപടികള്‍ ജനവരി 31നകം പൂര്‍ത്തിയാക്കണം എന്നും നിര്‍ദ്ദേശിച്ചു. കേസില്‍ അന്തിമവാദം തുടങ്ങുന്നതിനു മുമ്പ് ജാമ്യം നേടാനായിരുന്നു നിസാമിന്റെ നീക്കം. നേരത്തെ ജില്ലാകോടതിയും ഹൈക്കോടതിയും നിസാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.