പത്മനാഭസ്വാമി ക്ഷേത്രം കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

 പത്മനാഭസ്വാമി ക്ഷേത്രം , സുപ്രീംകോടതി , ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (08:59 IST)
പത്മനാഭസ്വാമി ക്ഷേത്രം കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജില്ലാ ജഡ്ജ് അധ്യക്ഷനായ ഭരണസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം, ക്ഷേത്രസ്വത്തുക്കളുടെ ഓഡിറ്റിംഗിനെ കുറിച്ച് മുന്‍ സിഎജി വിനോദ് റായ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെഎന്‍ സതീഷിനെ മാറ്റണമെന്ന ആവശ്യത്തില്‍ കോടതി ഇന്ന് നിലപാട് അറിയിച്ചേക്കും. എന്നാല്‍ രാജകുടൂംബം ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നാണ് സതീഷിന്റെ വാദം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :