മോഡിയോടെപ്പം ജീവിക്കാനാഗ്രഹം: യശോദാ ബെന്‍

അഹമ്മദാബാദ്‌| VISHNU.NL| Last Modified ശനി, 24 മെയ് 2014 (18:01 IST)
ഒരുപക്ഷെ പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയായ
സെവന്‍ റേസ് കോഴ്‌സ് റോഡിലെ വീട്ടിലേക്ക് കുടുംബമില്ലതെ എത്തുന്ന ആദ്യ പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരിക്കാം. ഇക്കാര്യത്തില്‍ മോഡിയുടെ അടുപ്പക്കാര്‍ക്ക് യാതൊരു സംശയവുമില്ല.

എന്നാല്‍ ഗുജറാത്തില്‍ താമസിക്കുന്ന യശോദാ ബെന്നെന്ന അധ്യാപിക പ്രതീക്ഷ കൈവിട്ടിട്ടില്ല. അദ്ദേഹം ക്ഷണിച്ചാല്‍ ഒപ്പം ജീവിക്കാന്‍ ഞാന്‍ തയ്യാറാണ്. അദ്ദേഹം പ്രധാനമന്ത്രിയാകുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്, ഈ രാജ്യത്തെ മറ്റാരേക്കാളും' - വെള്ളിയാഴ്ച ഗുജറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ മനസു തുറന്നു.

തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട് ക്ഷണിച്ചാല്‍ പോകും. ഞാന്‍ ഭാര്യയാണെന്ന് അദ്ദേഹം സമ്മതിച്ച ദിവസത്തെപ്പോലെ മറ്റൊരിക്കലും ഞാന്‍ ആഹ്ലാദിച്ചിട്ടില്ല' യശോദ പറഞ്ഞു. ബാല്യകാലത്താണ് ഇരുവരുടെയും സമുദായാചാരപ്രകാരമുള്ള വിവാഹച്ചടങ്ങുകള്‍ നടന്നത്.

എന്നാല്‍ ഒരുമിച്ചു താമസിക്കുന്നതിനുള്ള ചടങ്ങായ ഗുന നടത്തുന്നതിനായി ഇരുകുടുംബങ്ങളും തയ്യാറെടുക്കവെ പതിനെട്ടാം വയസ്സില്‍ മോഡി വീടുവിട്ടുപോയി. ഇതിനിടെ 1987-ല്‍ മാത്രമാണ് ഇരുവരും പരസ്പരം കണ്ടത്. പഠിക്കാനും ജോലിനേടി സ്വന്തം കാലില്‍ നില്‍ക്കാനും തന്നെ പ്രേരിപ്പിച്ചത് മോദിയാണെന്ന് അഭിമുഖത്തില്‍ യശോദ ബെന്‍ ഓര്‍മിച്ചു.

ഏപ്രില്‍ എട്ടിന് വഡോദര മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് സമര്‍പ്പിച്ച നാമനിര്‍ദേശപ്പത്രികയിലാണ് മോദി ആദ്യമായി താന്‍ വിവാഹിതനാണെന്നും ഭാര്യ മുന്‍ അധ്യാപികയായ യശോദ ബെന്‍ ആണെന്നും വെളിപ്പെടുത്തിയത്. ഇത് പിന്നീട് വിവാദമാവുകയും ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :