മോഡിക്കോട്ടിന് 4.31 കോടി, ലേലം പിടിച്ചത് രത്നവ്യാപാരി

ന്യൂഡല്‍ഹി| vishnu| Last Updated: വെള്ളി, 20 ഫെബ്രുവരി 2015 (17:49 IST)
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ധരിച്ച കോട്ട് 4.31 കോടി രൂപയ്ക്ക് ലേലം ചെയ്ത് വിറ്റു. ഗുജറാത്തിലെ രത്നവ്യാപാരിയായ ഹിതേഷ്
പട്ടേല്‍ എന്നയാളാണ് ഇത്രയും തുകയ്ക്ക് മോഡിയുടെ കോട്ട് ലേലത്തില്‍ പിടിച്ചത്. ധര്‍മ്മ നാഥന്‍ ഡയമണ്ട്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ലാല്‍ജി പട്ടേല്‍. ഗുജറാത്ത് ആസ്ഥാനമായുള്ള സന്നദ്ധ സംഘടന നടത്തുന്ന ലേലത്തില്‍ നേരത്തെ ലേലത്തുക 4.17 കോടിവരെ ഉയര്‍ന്നിരുന്നു. ലേലം ഇന്ന് അവസാനിച്ചതോടെ കോട്ട് ഹിതേഷ് പട്ടേല്‍
കൊണ്ടുപോകും.

സ്യൂട്ടിന്റെ മാത്രം ലേലത്തുകയായാണ് ഇത്രയും തുക ലഭിച്ചത്. ഇതിനോടൊപ്പം മോഡിക്ക് കഴിഞ്ഞ ഒമ്പത് മാസം ലഭിച്ച ഉപഹാരങ്ങളുടെയും ലേലവും നടക്കുന്നുണ്ട്. സ്വര്‍ണത്തിലും, വെള്ളിയിലും, മരത്തിലും തീര്‍ത്ത വിവിധ വസ്തുക്കളാണ് ഇവ. ലേലത്തിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ഗംഗാ നദിയുടെ ശുചീകരണത്തിനായി വിനിയോഗിക്കുമെന്നാണ് മോഡിയുടെ വാഗ്ദാനം.

സ്വന്തം പേരു തുന്നിയ സ്യൂട്ട് ധരിച്ച മോഡിയുടെ നടപടി ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കുന്നതില്‍ ഈ കോട്ടിന് പങ്കുണ്ടായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :