സ്കോട്‌ലന്‍ഡിനെതിരെ ലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം

ഹൊബാര്‍ട്ട്| vishnu| Last Modified ബുധന്‍, 11 മാര്‍ച്ച് 2015 (10:01 IST)
ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനല്‍ ഉറപ്പിച്ച ഇതുവരെ ജയം നുണയാത്ത സ്‌കോട്ട്‌ലന്‍ഡിനെതിരെ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കിന്റെ പിടിയിലായ ചാണ്ഡിമല്‍, തരംഗ, സേനാനായക എന്നിവര്‍ക്ക് പകരം ചമീര, കുലശേഖര, കുശാല്‍ പെരേര എന്നിവരെ ലങ്ക കളിപ്പിക്കുന്നുണ്ട്.

അതേസമയം ഭേദപ്പെട്ട നിലയില്‍ തുടങ്ങിയെങ്കിലും തിരിമന്നൈയുടെ വിക്കറ്റ് ലങ്കയ്ക്ക് നഷ്ടമായി. സ്കോര്‍ബോര്‍ഡ് 21ല്‍ നില്‍ക്കവേയാണ് ആ‍റ് റണ്സെടുത്ത തിരിമന്നെ പുറത്തായത്. നിലവില്‍ ശ്രീലങ്ക 62 പന്തില്‍ 50 റന്‍സെന്ന ഭേദപ്പെട്ടനിലയിലാണ്.
ന്യൂസീലന്‍ഡിനോടും ഓസ്‌ട്രേലിയയോടും തോറ്റ ശ്രീലങ്ക അഫ്ഗാനിസ്താനെയും ഇംഗ്ലണ്ടിനെയും ബംഗ്ലാദേശിനെയും തോല്‍പിച്ചിരുന്നു. ക്വാര്‍ട്ടറില്‍ ഇന്ത്യയുമായി ഏറ്റുമുട്ടുന്നതൊഴിവാക്കാന്‍ ലങ്കയ്ക്ക് ഈ മത്സരം വിജയിക്കേണ്ടത് അനിവാര്യമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :