മോഡിയെ കേള്‍ക്കാന്‍ ആരാണ് വരുന്നത്, ആരും വരില്ല!

മോഡി, സല്‍മാന്‍ ഖുര്‍ഷിദ്, ഓസ്ട്രേലിയ, മ്യാന്മര്‍
ഫറൂഖാബാദ്| VISHNU.NL| Last Updated: തിങ്കള്‍, 17 നവം‌ബര്‍ 2014 (14:55 IST)
ചെല്ലുന്ന സ്ഥലത്ത് മുഴുവന്‍ ആളേ കൂട്ടുന്ന ആളുകളെ പിടിച്ചിരുത്തുന്ന മോഡി മാജിക്ക് കണ്ട് കണ്ണും തള്ളിയിരിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് ഇതുവരെ സംശയം തീര്‍ന്നിട്ടില്ല. അത് കോണ്‍ഗ്രസുകാര്‍ പലപ്പോഴു പ്രകടിപ്പിക്കുന്നുമുണ്ട്. മോഡി ഇങ്ങനെ വളരുന്നത് കണ്ട് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ പറയുന്നത് പ്രസംഗം കേള്‍ക്കാനായി മൊഡി ഇന്ത്യയില്‍ നിന്ന് ആളെ കൊണ്ടുപോകുന്നതാണ് എന്നാണ്!

ഈ മണ്ടന്‍ ആശയം ഇപ്പോള്‍ പറഞ്ഞുപോയത് പഴയ കേന്ദ്രമന്ത്രിയായിരുന്ന സല്‍മാന്‍ ഖുര്‍ഷിദാണ്. മ്യാന്‍മര്‍ സന്ദര്‍ശനത്തിനെത്തിയ മോദിയുടെ നേയ് പീ തായിലെ പരിപാടിക്ക് ഇരുപതിനായിരത്തിലധികം പേര്‍ തടിച്ചുകൂടിയത് കണ്ടാണ് സല്‍മാന്‍ ഖുര്‍ഷിദ് ഞെട്ടിയിരിക്കുന്നത്. രണ്ട് തവണ താന്‍ അവിടെ പോയിട്ടുണ്ടെന്നും അവിടെയെങ്ങും ഒരാളെപ്പോലും കണ്ടിട്ടില്ല എന്നും ഖുര്‍ഷിദ് പറയുന്നു.

പിന്നെ എങ്ങിനെയാണ് മോദിയുടെ പരിപാടിക്ക് മാത്രം ഇരുപതിനായിരത്തിലധികം ആളുകള്‍ വരുന്നത്. മോദി ഇന്ത്യയില്‍ നിന്നും കൂടെ കൊണ്ടുപോകുന്നതായിരിക്കും ആളുകളെ - ഖുര്‍ഷിദ് സമാധാനിക്കുന്നു. ഓസ്ട്രേലിയയില്‍ മോഡി ഇന്ത്യന്‍ വംശജരെ അഭിസംബോധ ചെയ്യുന്നു എന്നവാര്‍ത്തകളൊട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സെപ്തംബറില്‍ അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയറില്‍ മോദി നടത്തിയ ഐതിഹാസികമായ പ്രസംഗത്തെയും ഖുര്‍ഷിദ് ചോദ്യം ചെയ്തു. ഇരുപതിനായിരത്തോളം ആളുകളെ വിളിച്ചുകൂട്ടി അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്നത് വലിയ കാര്യമൊന്നുമല്ല എന്നാണ് ഖുര്‍ഷിദ് പറയുന്നത്. അതേ സമയം ഓസ്ട്രേലിയയില്‍ മോഡിയുടെ പ്രസംഗം കേള്‍ക്കുന്നതിനായി വന്‍ ജനാവലിയാണ് തടിച്ചു കൂടിയിരിക്കുന്നത്.

പ്രസംഗം കേള്‍ക്കുന്നതിനായി മാത്രം ആളുകളെ കൊണ്ടുപോകാന്‍ ഓസ്ട്രേലിയയില്‍ പ്രത്യേക ട്രയിന്‍ സര്‍വീസ് വരെ നടത്തി. അമേരിക്കയില്‍ മോഡിക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് സമാനമായാണ് ഓസ്ടേലിയയിലെ ഇന്ത്യന്‍ വംശജരും അല്‍ഫോണ്‍സ് അറീനയില്‍ സ്വീകരണം നല്‍കിയിരിക്കുന്നത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ആളുകളെ പിടിച്ചിരുത്താനുള്ള വിദ്യ പോലും ഖുര്‍ഷിദിനും കോണ്‍ഗ്രസിനും അറിയില്ല എന്നതാണ് രസകരമായ കാര്യം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :