ജി 20 ഉച്ചകോടി: പുടിന്‍ നേരത്തെ മടങ്ങി

സിഡ്‌നി| Last Modified ഞായര്‍, 16 നവം‌ബര്‍ 2014 (13:12 IST)
ഓസ്‌ട്രേലിയയില്‍ നടന്ന ജി 20 ഉച്ചകോടി പൂര്‍ത്തിയാകുന്നതിന്‌ മുമ്പായി റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുടിന്‍ മടങ്ങി. ഉക്രയിനില്‍ റഷ്യ നടത്തുന്ന സൈനിക നീക്കത്തിനെതിരേ ശക്‌തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ പുടിന്റെ മടക്കം.

റഷ്യയ്‌ക്കെതിരേ ഉച്ചകോടിയില്‍ അമേരിക്കയും ബ്രിട്ടനും മറ്റ്‌ യൂറോപ്യന്‍ ശക്‌തികളും രംഗത്ത്‌ വന്നിരുന്നു. റഷ്യയെ ഒറ്റപ്പെടുത്തിയതിന്റെ പശ്‌ചാത്തലത്തില്‍ ഉച്ചകോടി സമാപിക്കാന്‍ കാത്തു നില്‍ക്കാതെ പുടിന്‍ മടങ്ങി. ആദ്യദിവസം ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലായിരുന്നു പുടിന്‍. പുടിനെതിരേ ഇന്നലെ അമേരിക്കയും ബ്രിട്ടനും ശക്‌തമായ വിമര്‍ശനം നടത്തിയിരുന്നു.
ഹസ്‌തദാനത്തിന്‌ ഒരുങ്ങുമ്പോള്‍ റഷ്യ ഉക്രെയിന്‍ വിട്ടുപോകണമെന്ന്‌ നേരത്തേ കനേഡിയന്‍ പ്രസിഡന്റ്‌ സ്‌റ്റീഫന്‍ ഹാര്‍പ്പറും ആവശ്യപ്പെട്ടിരുന്നു. റഷ്യ ഈ നിലയില്‍ പോയാല്‍ ഉപരോധം തുടരുമെന്ന്‌ ജര്‍മ്മന്‍ പ്രസിഡന്റ്‌ മെര്‍ക്കലും പറഞ്ഞിരുന്നു. അതേസമയം ഏഷ്യയും യൂറോപ്പുമായുള്ള നല്ല ബന്ധമാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്‌ പുടിന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :