മുംബൈ|
vishnu|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (16:11 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇളയ സഹോദരനാണ് പ്രഹ്ലാദ് മോഡി. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ കാര്യം വന്നാല്‍ പ്രഹ്ലാദന് ചേട്ടനെന്നോ അനിയനെന്നോ വ്യത്യാസമൊന്നുമില്ല. ആരായാലും അവര്‍ക്കെതിരെ സമരം ചെയ്യും. രാജ്യം ഭരിക്കുന്നത് ചേട്ടന്‍ മോഡിയൊക്കെയാകാം. എന്നാല്‍ അതൊക്കെ അങ്ങ് വീട്ടില്‍ അമ്മയുടെ അടുത്ത്. എന്നാല്‍ മോഡിസര്‍ക്കാരിന്റെ നയങ്ങള്‍ ജനവിരുദ്ധമായാല്‍ ഭരിക്കുന്നത് ചേട്ടനാണെന്ന് ഒന്നും പ്രഹ്ലാദ് മോഡി നോക്കാറില്ല.
ഇത്തവണ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എപിഎല്ലുകാര്‍ക്കുള്ള റേഷന്‍ സബ്‌സിഡി വെട്ടിക്കുറച്ചതിനെതിരേയാണ് പ്രഹ്ലാദ് മോഡി ചേട്ടനെതിരെ സമരം ചെയ്യാന്‍ പോകുന്നത്. ഫെയര്‍ പ്രൈസ് ഷോപ് ഡീലേസ് ഫെഡറേഷന്‍ അസോസിയേഷന്റെ ദേശീയ ഉപാധ്യക്ഷനാണ് ഇദ്ദേഹം. എപിഎല്ലുകാര്‍ക്കുള്ള വിതരണം റദ്ദാക്കിയും റേഷന്‍ വിതരണക്കാര്‍ക്ക് കമീഷന്‍ നല്‍കാത്തതുമടക്കം നിരവധി വിഷയങ്ങളുണ്ടെന്ന് പ്രഹ്‌ളാദ് മോഡി പറയുന്നു. ബിഹാറിലും ഉത്തര്‍പ്രദേശിലും ബിജെപി തോല്‍ക്കാന്‍ ഉണ്ടായ കാരണം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി സര്‍ക്കാറിനെതിരെ വരുന്ന 27ന് ഡല്‍ഹി രാംലീലാ മൈതാനത്ത് ഫെഡറേഷന്റെ ധര്‍ണക്ക് നേതൃത്വം നല്‍കുമെന്നും പ്രഹ്‌ളാദ് പറഞ്ഞു. ഈ വിഷയങ്ങള്‍ സഹോദരനായ പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിച്ചുകൂടെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം വീടുവിട്ടിറങ്ങിയതിന് ശേഷം ഒരുബന്ധവുമില്ലെന്ന മറുപടിയാണ് പ്രഹ്‌ളാദ് മോഡി നല്‍കിയത്. നേരത്തേയും മോഡിക്കെതിരെ ഇദ്ദേഹം സമരം ചെയ്തിട്ടുണ്ട്. 2013ല്‍ മോഡി ഗുജറാത്ത് മുഖ്യനായിരിക്കെ ഗുജറാത്ത് സര്‍ക്കാറിനെതിരെ സമരം നയിച്ചിരുന്നു.