ന്യൂഡല്‍ഹി|
vishnu|
Last Updated:
ചൊവ്വ, 3 മാര്‍ച്ച് 2015 (08:37 IST)
പാര്‍ലമെന്റ് കെട്ടിടത്തിലെ ഒന്നാം നിലയിലെ എഴുപതാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ എത്തിയ അപ്രതീക്ഷിത അഥിതിയേ കണ്ട് ജീവനക്കാരും എമ്പിമാരും അമ്പരന്നു. മറ്റാരുമായിരുന്നില്ല. അത് സാക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു. പാര്‍ലമെന്റിലെ കാന്റീനുകളില്‍ പ്രധാനമന്ത്രിമാര്‍ ഭക്ഷണം കഴിക്കാനായി സാധാരണ വരാറില്ല. അതിനാല്‍ അമ്പരന്ന് നിന്ന ജീവനക്കാരോട് തനിക്ക് ഭക്ഷണം നല്‍കാമോ എന്ന് പ്രധാനമന്ത്രിക്ക് ചോദിക്കേണ്ടതായി വന്നു.
എന്താണ് വേണ്ടതെന്ന് ജീവനക്കാരന്‍ ചോദിച്ചപ്പോള്‍ ഊണിന് അവിടെ എന്താണോ തയ്യാറാക്കിയിട്ടുള്ളത് തനിക്ക് അത് മതിയെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സസ്യഭുക്കാണെന്ന് അറിവുണ്ടായിരുന്ന ജീവനക്കാരന്‍ അദ്ദേഹത്തിന് വേണ്ടി വെജിറ്റേറിയന്‍ ഊണ് നല്‍കി. സാര്‍സോന്‍ കാ സാഗ്, ആലു സബ്ജി, രജ്മ, ചോറ്, റൊട്ടി, തൈര് എന്നിവയടങ്ങിയ ഭക്ഷണം ഏകദേശം ഇരുപത് മിനിറ്റോളം സമയമെടുത്താണ് അദ്ദേഹം കഴിച്ച് തീര്‍ത്തത്.
ഭക്ഷണ ശേഷം ബില്‍ നല്‍കാന്‍ കാന്റീനിലെ ജീവനക്കാര്‍ മടിച്ച് നിന്നപ്പോള്‍ മോദി അദ്ദേഹത്തെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് ഭക്ഷണത്തിന്റെ വിലയായ 29 രൂപയും അദ്ദേഹം നല്‍കി. ഭക്ഷണം കഴിച്ച ശേഷം കാന്റീനിലെ സന്ദര്‍ശക പുസ്തകത്തില്‍ അന്ന ദാതാ സുഖീ ഭവ-(''ഭക്ഷണം നല്‍കുന്നവര്‍ നന്നായിരിക്കട്ടെ'' ) എന്നും അദ്ദേഹം കുറിച്ചു. ബീഹാറിലെ ബി.ജെ.പി എം.പിയായ ചെഹേദി പാസ്വാനും മറ്റ് മൂന്ന് എം.പി മാരുമാണ് മോദിയുടെ മേശയില്‍ ഭക്ഷണം കഴിക്കാനുണ്ടായിരുന്നത്. ഈ സമയത്ത് കാന്റീനിലുണ്ടായിരുന്ന മുപ്പതോളം എം.പിമാരുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.