പൊതുബജറ്റ് 2015: സിമന്റിന് വിലകൂടും, മൊബൈലിലിന്‍ വില കുറയും

ന്യൂഡല്‍ഹി| vishnu| Last Modified ശനി, 28 ഫെബ്രുവരി 2015 (18:40 IST)
അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച ഹോട്ടല്‍ ഭക്ഷണത്തിനുംബിസിനസ്, എക്സിക്യുട്ടീവ് വിമാനയാത്രയ്ക്കും നിരക്ക് കൂടും. സിഗരറ്റ്, പാന്‍മസാല, സിമന്‍റ് മദ്യം എന്നിവയ്ക്കും വിലകൂടും.

അതേസമയം, പച്ചക്കറി, മൊബൈല്‍ഫോണ്‍ തുകല്‍ ചെരുപ്പ് എന്നിവയ്ക്ക് വില കുറയും. പച്ചകറിയ്ക്ക് വില കുറയുന്നത് ഇടത്തരക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം നിര്‍മ്മനമേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്ന രീതിയില്‍ സിമന്റിന് ബജറ്റില്‍ വില ഉയര്‍ത്തിയിട്ടുണ്ട്. ഇത് സാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിന് തിരിച്ചടിയാകും.



വില കുറയുന്നവ
. മൊബൈല്‍ ഫോണ്‍ . എല്‍ഇഡി . ഇന്ത്യന്‍ നിര്‍മിത മൊബൈല്‍ ഫോണ്‍ . പേസ്മേക്കര്‍ . കംപ്യൂട്ടര്‍ ടാബ്ലറ്റ് . അഗര്‍ബത്തി . മൈക്രോവേവ് അവ്ന്‍ . റഫ്രിജേറ്റര്‍ കംപ്രസര്‍ . പച്ചക്കറി . പാക് ചെയ്ത പഴങ്ങള്‍ . ചെറിയ എല്‍സിഡി ടിവി . തുകല്‍ചെരുപ്പ് . സോളര്‍ വാട്ടര്‍ ഹീറ്റര്‍ . മ്യൂസിയം സന്ദര്‍ശനം . മൃഗശാല സന്ദര്‍ശനം . ദേശീയോദ്യാന സന്ദര്‍ശനം
. ആബുലന്‍സ് സേവനം

വില കൂടുന്നവ
. സിഗരറ്റ് . പാന്‍മസാല . വിദേശത്ത് നിര്‍മിച്ച വാണിജ്യ വാഹനങ്ങള്‍ . ലോട്ടറി . സിമന്റ് . പ്ളാസ്റ്റിക് ചാക്ക് . കോള . കുപ്പിവെള്ളം . ബിസിനസ്, എക്സിക്യുട്ടീവ് വിമാനയാത്ര . എസി റസ്റ്റന്റുകളിലെ ഭക്ഷണം . പാര്‍ക്കിങ് ഫീസ്
. ബ്യൂട്ടി പാര്‍ലര്‍ . ചിട്ടി
. വിനോദപാര്‍ക് സന്ദര്‍ശനം . റേഡിയോ ടാക്സി



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :