1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Modi on Myanmar Earthquake disaster

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി

Marendra Modi Oath taking Ceremony Live Updates
ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. മ്യാന്‍മറിലും തായ്‌ലന്റിലുമുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യ സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ തയ്യാറാണ്. ഈ ഒരു രാജ്യങ്ങളിലെയും സര്‍ക്കാരുമായി ബന്ധപ്പെടാന്‍ വിദേശകാര്യമന്ത്രാലയത്തോടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
 
മ്യാമറിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടത് നൂറിലധികം പേരെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡല തകര്‍ന്നടിഞ്ഞു. കൂടാതെ നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു വീണിട്ടുണ്ട്. ദേശീയപാതകള്‍ പലതും മുറിഞ്ഞു മാറി. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12. 50നാണ് ഭൂചലനം ഉണ്ടായത്.
 
അതേസമയം തായ്ലന്‍ഡിലും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടങ്ങളും വീടുകളും തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
About Writer
സിആര്‍ രവിചന്ദ്രന്‍