രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി; കുടിയേറ്റ പ്രശ്‌നം ചര്‍ച്ച ചെയ്‌തേക്കും

Narendra Modi and Donald Trump
Narendra Modi and Donald Trump
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ഫെബ്രുവരി 2025 (12:15 IST)
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. ഇന്ന് പുലര്‍ച്ചയാണ് മോദി വാഷിംഗ്ടണിലെ സൈനിക വിമാനത്താവളത്തിലെത്തിയത്. മോദിക്ക് ഇന്ത്യന്‍ വംശജരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് വരവേല്‍പ്പ് നല്‍കി. ഇന്ന് സര്‍ക്കാര്‍ ഔദ്യോഗിക അതിഥി മന്ത്രികമായ ബ്ലെയര്‍ ഹൗസില്‍ തങ്ങുന്ന മോദി നാളെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംബുമായി കൂടിക്കാഴ്ച നടത്തും.

രണ്ടാമതായി അധികാരത്തില്‍ എത്തിയ ശേഷം മോദിയുമായി ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്. കുടിയേറ്റക്കാരെ
വിലങ്ങണിയിച്ച് കയറ്റി വിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരും എന്നാണ് മാധ്യമങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശേഷം ഇരു നേതാക്കളും സംയുക്തമായി മാധ്യമങ്ങള്‍ കാണും എന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ച് മോദി എക്‌സില്‍ കുറിച്ചു. തണുത്ത കാലാവസ്ഥയെ പോലും അവഗണിച്ച് തന്നെ സ്വീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ വംശജരെ പ്രത്യേകമായി അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :