ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രത്യേക സംവരണം നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 27 ജൂലൈ 2023 (08:40 IST)
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രത്യേക സംവരണം നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. അതേസമയം സംവരണ ആനുകൂല്യമുള്ള വിഭാഗത്തില്‍പ്പെട്ട ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2014ലെ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങളെ സംബന്ധിച്ചുള്ള സുപ്രീംകോടതിവിധി നടപ്പാക്കുന്നില്ല എന്ന് കാട്ടിയുള്ള ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര് നിലപാട് വ്യക്തമാക്കിയത്. ഇത് ആഗസ്റ്റ് 18നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :