ന്യൂയോര്‍ക്ക്|
Last Modified വെള്ളി, 21 നവംബര്‍ 2014 (14:29 IST)
ടൈം മാഗസിന്‍ നല്‍കുന്ന പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിനുള്ള സാധ്യത പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടം നേടി.ലോകനേതാക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി 50 പ്രമുഖരുടെ പട്ടികയിലാണ് മോഡി ഇടം നേടിയത്. ഒരിക്കല്‍ വിവാദ പ്രാദേശിക നേതാവായിരുന്നയാള്‍ എന്ന വിശേഷണത്തോടെയാണ് ടൈം മാഗസിന്‍ മോഡിയെ അവതരിപ്പിച്ചിരിക്കുന്നത്.
പട്ടികയില്‍ ഇടം നേടിയവര്‍ക്കായി
വോട്ടുചെയ്യാനുള്ള അവസരം വായനക്കാര്‍ക്കുണ്ട്. നിലവില്‍ 5.9% വോട്ടുമായി നരേന്ദ്രമോദി രണ്ടാംസ്ഥാനത്താണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനാണ് ഒന്നാമതുള്ളത്.കഴിഞ്ഞവര്‍ഷം വാര്‍ത്തകളില്‍ ഇടംനേടുകയും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്ത വ്യക്തിയാണ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിനര്‍ഹരാകുക.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.