രാഷ്ട്ര മനസിനെ തൊട്ടറിയാന്‍ മോഡിസര്‍ക്കാര്‍ യുവസേനയൊരുക്കുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 23 മെയ് 2015 (13:55 IST)
രാജ്യത്തിലെ സാമൂഹിക പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും ഗ്രാമീണ ജനതകളുടെ പ്രശ്നങ്ങള്‍ ആശത്തില്‍ മനസിലാക്കാനും അവയ്ക്ക് പൊതുവായ പരിഹാരങ്ങളും കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ യുവാക്കളെ ഉപയോഗിച്ച പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കുന്നു. രാജ്യസേവനത്തില്‍ തല്‍പ്പരരായ യുവ്വാകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ച് അവിടങ്ങളിലെ പ്രശ്നങ്ങള്‍ മനസിലാക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

‘ഏക് സാല്‍ ദേശ് കെ നാം’ എന്നതാണ് പദ്ധതിയുടെ പേര്. 20 മുതല്‍ 29 വയസുവരെ പ്രായമുള്ള യുവതീ യുവാക്കളെയാണ് ഇതിലേക്കായി തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയികുന്ന പ്രദേശത്ത് പ്രവര്‍ത്തിക്കണം. അത് സ്വന്തം നാടിനും സംസ്ഥാനത്തിനും പുറത്തായിരിക്കും. പ്രതിമാസം 25,000 രൂപ മുതല്‍ 30,000 രൂപ വരെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. നെഹ്രു യുവകേന്ദ്രയുമായി ബന്ധപ്പെട്ടാണ് പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ നെഹ്രു യുവകേന്ദ്ര ഉടന്‍ വിജ്ഞാപനം ചെയ്യും.

മോഡി സര്‍ക്കാരിന്റെ ഒന്നാമത്തെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ കര്‍മ്മ പദ്ധതി. രാജ്യത്തെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്, ശുചിത്വമില്ലായ്മ, സ്ത്രീകളിലെ പ്രത്യുല്‍പ്പാദന പ്രശ്‌നങ്ങള്‍, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട യുവതീയുവാക്കളെ നിയോഗിക്കും. ആദ്യ രണ്ടുമാസം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പരിശീലനത്തിന് ശേഷമായിരിക്കും ഇവരെ വിവിധ മേഖലകളിലേക്ക് നിയോഗിക്കുക. അതിര്‍ത്തി ഗ്രാമങ്ങളും വിദൂര ഗ്രാമങ്ങളിലും ഇവര്‍ പ്രവര്‍ത്തിക്കേണ്ടതായി വരും.

ഒരുവര്‍ഷത്തിനു ശേഷം പ്രശ്നങ്ങള്‍ പഠിച്ച് വിശദമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി അവ റിപ്പോര്‍ട്ടാക്കി കേന്ദ്രസര്‍ക്കാരിനു നല്‍കണം. ഈ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാകും അടുത്ത വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ജനക്ഷേമ പരിപാടികള്‍ക്ക് രൂപം നല്‍കുക.
ആദ്യ ഘട്ടത്തില്‍ 350 പേരെയാണ് തെരഞ്ഞെടുക്കുന്നത്. ബിരുദധാരികള്‍ക്കും അല്ലാത്തവര്‍ക്കും പദ്ധതിക്കായി അപേക്ഷിക്കാം. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനവുമായോ സന്നദ്ധ സംഘടനയുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.

ദേശീയ തലത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടത്തുന്ന പരീക്ഷയും അഭിമുഖവും വിജയകരമായി പൂര്‍ത്തിയാക്കുന്നവരെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്.
വിവരങ്ങള്‍ നെഹ്രു യുവകേന്ദ്ര ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍
രാജീവ്ഗാന്ധി ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യൂത്ത് ഡെവലപ്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി ...

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
പടക്കം പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. നാദാപുരം പേരോട് സ്വദേശികളായ ഷഹറാസ് ...

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് ...

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി
2023 ഏപ്രില്‍ 30ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം; തലമുണ്ഡനം ചെയ്ത് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം; തലമുണ്ഡനം ചെയ്ത് പ്രതിഷേധം
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം പിന്നിടുമ്പോള്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ...

സ്വർണവില ആദ്യമായി 67,000ന് മുകളിൽ, ഒരു മാസത്തിനിടെ ...

സ്വർണവില ആദ്യമായി 67,000ന് മുകളിൽ, ഒരു മാസത്തിനിടെ വർധിച്ചത് 4000 രൂപ
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 67,400 രൂപയായാണ് ഉയര്‍ന്നത്. ഗ്രാമിന് 65 രൂപ ...

എമ്പുരാന്‍ വിവാദം അവസാനിക്കുന്നില്ല; മോഹന്‍ലാല്‍ ഫാന്‍സ് ...

എമ്പുരാന്‍ വിവാദം അവസാനിക്കുന്നില്ല; മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജിവച്ചു
മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജിവച്ചു. ആലപ്പുഴ മോഹന്‍ലാല്‍ ഫാന്‍സ് ...