ന്യൂഡൽഹി|
VISHNU N L|
Last Modified ശനി, 23 മെയ് 2015 (16:42 IST)
ഇന്ത്യയില്‍ ജനിക്കുന്നത് അപമാനമാണെന്ന തരത്തില്‍ പ്രസംഗിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കേസ്. വിവരാവകാശ പ്രവർത്തക സന്ദീപ് ശുകൽയാണ് മോദിക്കെതിരെ കേസ് കൊടുത്തത്. ദക്ഷിണ കൊറിയൻ സന്ദർശന വേളിയിൽ സോളിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് മോദിക്കെതിരെ കേസെടുത്തത്.
ഡൽഹിയിലെ ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റിനാണ് ഹർജി നല്‍കിയിരിക്കുന്നത്. കേസിൽ കോടതി ജൂൺ 10ന് വാദം കേൾക്കും.
ഈ പ്രസംഗം ടിവിയിലൂടെ കണ്ടപ്പോൾ തന്നെ അപമാനിച്ചതായി തനിക്ക് തോന്നിയതായും അതിനാലാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും ശുക്ല പറഞ്ഞു. മോദിയുടെ സിയോൾ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പും അദ്ദേഹം കോടതിയിൽ തെളിവായി സമർപ്പിച്ചിട്ടുണ്ട്. സോളിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ മോഡിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ കടുത്ത വിമര്‍ശങ്ങളാണ് ഉയര്‍ന്നത്. അതിനു പിന്നാലെയാണ് നിയമ നടപടിയും ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിൽ ജനിച്ചത് നാണക്കേടായാണ് നിങ്ങൾ കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ നിങ്ങൾക്ക് ഇന്ത്യക്കാരനാണെന്ന് പറയുന്നതിൽ അഭിമാനിക്കാം.. ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരു വർഷത്തിനുള്ളിൽ സർക്കാരിനു വന്ന മാറ്റം പ്രവാസികളിൽ പ്രത്യാശ ഉണർത്തുന്നതാണ്.' മോദിയുടെ ഈ വാക്കുകളാണ് വിവാദം കൊടുമ്പിരികൊള്ളാൻ ഇടയാക്കിയത്.