ന്യൂഡെല്‍ഹി:|
Last Modified ശനി, 23 മെയ് 2015 (15:10 IST)
ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് കൂടുതല്‍ അധികാരമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ കെജ്‌രിവാള്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നു. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍നിന്നും സര്‍ക്കാര്‍ നിയമോപധേശം തേടി.
അതിനിടെ സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാരിന് പിന്തുണയുമായി
മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം രംഗത്തെത്തി. ഡല്‍ഹിയില്‍ മുഖ്യമന്ത്രിക്ക് ഭരണ ഘടന നല്‍കുന്ന പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡെല്‍ഹി സംസ്ഥാനസര്‍ക്കാരിന്റെ കീഴില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.