മോഡിയുടെ പുതിയ വാഗ്ദാനങ്ങള്‍ കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറായെന്ന് നിതീഷ് കുമാര്‍

പട്ന| VISHNU N L| Last Modified ശനി, 25 ജൂലൈ 2015 (11:55 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കാനായി എത്തുന്നതിനിടെ മോഡിയെ പരിഹസിച്ചുകൊണ്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്.
14 മാസത്തിനുശേഷം നരേന്ദ്ര മോഡിക്ക് ബിഹാർ സന്ദർശിക്കാൻ സമയം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും
അദ്ദേഹത്തിന്റെ പുതിയ വാഗ്ദാനങ്ങളെക്കുറിച്ച് കേൾക്കാൻ ഞങ്ങൾ തയാറായിക്കഴിഞ്ഞു എന്നും പറഞ്ഞുകൊണ്ടാണ്ന നിതീഷ് പരിഹസിക്കുന്നത്.

തന്റെ ട്വിറ്റര്‍ പോസ്റ്റിലാണ് അദ്ദേഹം മോഡിയെ പരിഹസിക്കുന്നത്.
അദ്ദേഹത്തിന്റെ പുതിയ വാഗ്ദാനങ്ങളെക്കുറിച്ച് കേൾക്കാൻ ഞങ്ങൾ തയാറായിക്കഴിഞ്ഞു എന്നാൽ അദ്ദേഹത്തിന്റെ പഴയ വാഗ്ദാനങ്ങളുടെ കാര്യം എന്തായി? എന്നും നിതീഷ് കുമാര്‍ ചോദിക്കുന്നുണ്ട്. ഏഴു പ്രധാനപ്പെട്ട പ്രശ്നങ്ങൾ നരേന്ദ്ര മോദിയെ അറിയിക്കും. അതിൽ രണ്ടെണ്ണം ബിഹാറിലെ പ്രശ്നങ്ങളായിരിക്കുമെന്നും ബാക്കിയുള്ളവ ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രിയിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നവയായിരിക്കുമെന്നും നിതീഷ് കുമാർ നിതീഷ് കുമാർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിക്കാനാണ് മോഡി ഇന്നു ബിഹാറിൽ എത്തുന്നത്. പട്‌നയിൽനിന്ന് 80 കിലോമീറ്റർ അകലെ മുസാഫർപൂരിൽ വൈകിട്ടു നടക്കുന്ന പരിവര്‍ത്തന്‍ റാലിയെ മോഡി അഭിസംബോധന ചെയ്യും. വനിതാ ചാവേർ ആക്രമണത്തിനു സാധ്യതയുണ്ടെന്നുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നു കർശന സുരക്ഷാസന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :