ബോബ് മാര്‍ലി ബ്രാന്‍ഡ് കഞ്ചാവ് അടുത്ത വര്‍ഷം മുതല്‍

ന്യൂയോര്‍ക്ക്| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (14:24 IST)
റെഗ്ഗെ സൂപ്പര്‍സ്റ്റാര്‍ ബോബ് മാര്‍ലിയുടെ പേരില്‍ കഞ്ചാവ് ഉത്പന്നങ്ങള്‍ വരുന്നു. ഇത് സംബന്ധിച്ച്
മാര്‍ലിയുടെ കുടുംബവും ഒരു സ്വകാര്യ കമ്പനിയുമായി കരാറായി.

ആദ്യഘട്ടത്തില്‍ അമേരിക്കയിലും തുടര്‍ന്ന് ലോകത്താകമാനവും ഉത്പന്നങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി. കഞ്ചാവ് നിയമവിധേയമായ സ്‌റ്റേറ്റുകളിലാകും വില്‍പന നടക്കുക.

കഞ്ചാവ് ഉപയോഗിച്ചുള്ള ക്രീമുകളും ലോഷനുകളും മറ്റുമാണ് വില്പനയ്ക്കെത്തിക്കാന്‍ ഉദ്ദേശിക്കുന്നത്.കമ്പനിയുമായുള്ള കരാര്‍ തന്റെ അച്ഛന്റെ ഓര്‍മ്മകള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കുമെന്ന് ബോബ് മാര്‍ലിയുടെ മകള്‍ സെഡല്ല മാര്‍ലി പറഞ്ഞു.

ഗിറ്റാറിസ്റ്റും ഗാനരചിയിതാവും സംഗീതഞ്ജനുമായിരുന്നു ബോബ് മാര്‍ലി
ജമൈക്കയിലെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളും സംഗീതത്തിന് വിഷയമാക്കിയിരുന്നു. 1981ല്‍ ക്യാന്‍സര്‍ രോഗബാധയെതുടര്‍ന്നാണ് മാര്‍ലി മരിച്ചത്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :