മോഡിയുടെ സത്യപ്രതിജ്ഞ; ഗുജറാത്തില്‍ നിന്ന് ഡല്‍ഹിക്ക് സ്പെഷ്യല്‍ ട്രെയിന്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 23 മെയ് 2014 (11:57 IST)
ഒരു ഗുജറാത്തുകാരന്‍ പ്രധാനമന്ത്രിയാകുന്നതിന്റെ ആഘോഷത്തില്‍ പങ്കുചേരുന്നതിനായി ഡല്‍ഹിക്ക് തിരിക്കാനാഗ്രക്കുന്ന ഗുജറാത്തികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍‌വെ. ചടങ്ങില്‍ പങ്കെടുക്കാന്‍ ഗുജറാത്തില്‍ നിന്ന് ആളുകള്‍ തിരക്കു കൂട്ടുന്നത് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് റെയില്‍‌വെ തീരുമാനിച്ചിരിക്കുന്നത്.

മോഡിയുടെ മണ്ഡലങ്ങളിലൊന്നായ വഡോദരയില്‍ നിന്ന് ഏറെപ്പേര്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് ഡല്‍ഹിയിലേക്ക് പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ വഡോദര ഡിവിഷന്‍ ആലോചിക്കുന്നു. അതേ സമയം ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ വിമാനടിക്കറ്റിനായി പരക്കം പാഞ്ഞു തുടങ്ങി.

നടക്കുന്ന മേയ് 26നും അടുത്ത ദിവസങ്ങളിലും ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയായിക്കഴിഞ്ഞു.
സാധാരണ നിരക്ക് 5000 രൂപയ്‌ക്കു താഴെയാണ്.
സത്യപ്രതിജ്ഞാ ദിവസത്തെ നിരക്ക് 8000-10000 രൂപവരെ ഉയര്‍ന്നിട്ടുണ്ട്.


തിരക്ക് കണക്കിലെടുത്ത് സാധാരണ 120 സീറ്റുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന കമ്പനികള്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ 250 സീറ്റുകളുള്ള വലിയ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ വ്യോമയാന ഡയറക്‌ടടേറ്റിന്റെ അനുമതി തേടിയിരിക്കുകയാണ്.


നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഡല്‍ഹിയിലേക്ക്
വിമാനത്തിലും ട്രെയിനിലും ടിക്കറ്റിന്
തിക്കും തിരക്കും. തിരക്കു കണക്കിലെടുത്ത് സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് വിമാനക്കമ്പനികളും റെയില്‍വേയും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :