ന്യൂഡല്‍ഹി|
vishnu|
Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (09:35 IST)
ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന മാതൃകാ ഗ്രാമ പദ്ധതിയായ സന്‍സസ് ആദര്‍ശ് ഗ്രാം യോജനയ്ക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജയപ്രകാശ് നാരായണന്‍റെ ജന്മദിനം കണക്കിലെടുത്താണ് ഇന്ന് നിശ്ചയിച്ചത്.
ഗ്രാമങ്ങളിലെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുക, ഗ്രാമീണരുടെ ജീവിതനിലവാരം ഉയര്‍ത്തുക, പുതിയ ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ഓരോ എം.പിയുടേയും സഹായത്തോടെ തിരഞ്ഞെടുത്ത ഗ്രാമങ്ങളിലാവും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.