അഹമ്മദാബാദ്|
VISHNU.NL|
Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (16:03 IST)
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്രമോഡി പെണ്‍കുട്ടിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ചു. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കേസ് അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
അന്വേഷണം തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു കാട്ടി പെണ്‍കുട്ടിയുടെം കുടുംബം സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ്‍ കോടതി അന്വേഷണ കമ്മീഷന്റെ പ്രവര്‍ത്തനം റദ്ദാക്കിയത്. 2009ല്‍ വനിതാ ആര്‍കിടെക്ടിനെ നിരീക്ഷിച്ചുവെന്നാണ് കേസ്. വിഷയം പുറത്തുകൊണ്ടുവന്നത് കോബ്രാ പോസ്റ്റ്, ഗുലെയില്‍.കോം എന്നീ വെബ്‌സൈറ്റുകള്‍ പുറത്തുവിട്ട സ്റ്റിംഗ് ഓപ്പറേഷനില്‍കൂടിയാണ്.
2013 നവംബറിലാണ് കോബ്രാപോസ്റ്റ്, ഗുലെയില്‍.കോം എന്നീ വെബ്‌സൈറ്റുകള്‍ നിരീക്ഷണ വിവാദം പുറത്തുവിട്ടത്. മോഡിയും മുന്‍ ആഭ്യന്തരമന്ത്രിയും മോഡിയുടെ വലംകൈയുമായ അമിത് ഷായും യമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണ് ഇരു വെബ്‌സൈറ്റും പുറത്തുവിട്ടത്.
യുവതിയുടെ അറിവില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു മോഡി അവരെ നിരീക്ഷിച്ചുവെന്നായിരുന്നു ആക്ഷേപം. സംസ്ഥാനത്തനു പുറത്തേക്കും അന്വേഷണം നീണ്ടു.
അതേ സമയം യുവതിയുടെ പിതാവിന്റെ ആവശ്യപ്രകാരമാണ് ഗുജറാത്ത് പൊലീസ് നിരീക്ഷണം നടത്തിയതെന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്. അസേതമയം, നിരീക്ഷിണ വിവാദത്തില്‍ നിര്‍ണായക വെളി െപ്പടുത്തല്‍ നടത്തിയ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ പ്രദീപ് ശര്‍മ്മ ഇപ്പോള്‍ അഴിമതിക്കേസില്‍ പെട്ട് ജയിലിലാണ്. ശര്‍മ്മയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.