മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; ഏഴ് വയസ്സുകാരന്റെ കൈയ്യിലെ വിരലുകള്‍ നഷ്ടപ്പെട്ടു

Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (19:49 IST)
കളിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന്റെ കൈയ്യിലെ വിരലുകള്‍ നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ രാജ്ഗാര്‍ഹ് സ്വദേശിയായ ഹരിപ്രസാദ് എന്നയാളുടെ മകന്‍ അജയ്ക്കാണ് വിരലുകള്‍ നഷ്ടമായത്.ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പിതാവിന്റെ ഫോണെടുത്ത് ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി‍. കളിയുടെ ശ്രദ്ധയില്‍ മുഴുകിയിരുന്നതിനാല്‍ ഫോണില്‍ ചൂടു കൂടുന്നത് കുട്ടി ശ്രദ്ധിച്ചില്ല. ഒടുവില്‍ ചൂടു കൂടി മൊബൈല്‍ കയ്യിലിരുന്ന്
പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തില്‍ കുട്ടിയുടെ കൈയ്ക്ക് പൊള്ളലേറ്റു. മാതാപിതാക്കള്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിരലുകള്‍ക്ക് സാരമായി പരിക്കേറ്റ അവസ്ഥയില്‍ അഞ്ചു വിരലുകളും മുറിച്ചു മാറ്റുകയായിരുന്നു. വിരലുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. തൊട്ടു പിന്നാലെ മാതാപിതാക്കള്‍ ഫോണ്‍ കമ്പനിക്കെതിരേ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :