മരണഭയം കൊണ്ട് പൊട്ടിക്കരയുന്ന ചാവേര്‍; വൈറലായ വീഡിയോ കാണാം...

Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (17:53 IST)



ആക്രമണത്തിന് നിയോഗിക്കപ്പെട്ട യുവാവ് ഭയംകൊണ്ട് പൊട്ടിക്കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉസ്ബക്കിസ്ഥാൻ സ്വദേശിയായ ജാഫർ എന്ന യുവാവാണ് ബോംബുകൾ നിറച്ച വാഹനത്തിനുള്ളിൽ നിന്ന് കരയുന്നത്. ബോംബുകൾ നിറച്ച വാഹനം സിറിയയിലെ ഒരു ഗ്രാമത്തിലേക്കോടിച്ചു കയറ്റി പൊട്ടിത്തെറിക്കുകയെന്ന ദൗത്യമായിരുന്നു ജാഫറിന് ഉണ്ടായിരുന്നത്. എന്നാൽ, വാഹനത്തിൽ കയറിയിരുന്ന ജാഫർ മരിക്കാനുള്ള ഭയംകൊണ്ട് പൊട്ടിക്കരയുന്നു. ഇതുകണ്ട മറ്റു ചാവേറുകൾ ജാഫറിനെ ആശ്വസിപ്പിച്ച് ‘ധൈര്യം’ പകരുന്നത് വിഡിയോയിൽ ദൃശ്യമാണ്.നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :