അരുണാചൽപ്രദേശ് എം എൽ എയും കൂടെയുണ്ടായിരുന്ന ആറുപേരും റിബലുകളുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു, ആക്രമണം മണ്ഡലത്തിലേക്കുള്ള യത്രക്കിടെ

Last Modified ചൊവ്വ, 21 മെയ് 2019 (18:00 IST)
നാഷ്ണൽ .സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗലിസം റിൽബൽ സംഘടനയുടെ അക്രമണത്തിൽ അരുണാചൽ പ്രദേശിലെ ഒരു എം എൽ എ ഉൾപ്പടെ ഏഴു പേർ കൊല്ലപ്പെട്ടു. എം എൽ എയും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു അസമിലെ ബൊഗാപാനി ഗ്രാമത്തിൽ വച്ച് ചൊവാഴ്ച രാവിലെ 11.30ഓടെയായിരുന്നു ആക്രണം.

അരുണാചൽ പ്രദേശിലെ ഖോൻസ വെസ്റ്റ് നിയോജക മണ്ഡലത്തിലെ നാഷ്ണൽ പീപ്പിൾസ് പാർട്ട് എം എൽ എ തിരോങ് അബോഹും രണ്ട് സുരക്ഷ ജീവനക്കരും ഉൾപ്പടെ ഏഴു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. അസമിൽ നിന്നും സ്വന്തം നിയോജക മങ്ങലത്തിലേക്കുള്ള യാത്രയിലായിരുന്നു എം എൽ എയും സംഘവും. ഇതിനിടെയാണ് റിബലുകളുടെ ആക്രമണം ഉണ്ടായത്.

നാഷ്ണൽ പീപ്പിൾസ് പാർട്ടി പ്രസിഡന്റും മേഘാലയ മുഖ്യമന്ത്രിയുമായ കോണാർട് കെ സങ്‌മ ആക്രമനത്തെ അപലപിച്ചു. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭുന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയും ആക്രമനത്തെ കുറിച്ച് അറിയിച്ചതായും. കോണാർഡ് കെ സങ്‌മ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ അരുണാചൽപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പും നടന്നിരുന്നു, ഖോൻസ വെസ്റ്റ് നിയീജക മണ്ഡലത്തിൽ നിന്നും വീണ്ടും തിരോങ് അബോഹ് തന്നെയാണ് ജനവിധി തേടിയിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :