തിരഞ്ഞെടുപ്പ് കമ്മീഷനിൽ തന്നെ ജനാധിപത്യമില്ല, പിന്നെ എങ്ങനെ തിരഞ്ഞെടുപ്പിനെയും വോട്ടിംഗ് മെഷീനെയും വിശ്വസിക്കും ?

Last Modified ചൊവ്വ, 21 മെയ് 2019 (15:34 IST)
രാജ്യത്ത് ഏറ്റവുമധികം വിശ്വസ്യത വേണ്ട ഒരു ബോഡിയണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ രാജ്യത്ത് നിക്ഷ്പക്ഷമായും ഭരനഘടനാ പർമായും കാര്യങ്ങൾ നിർവഹിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളാനും സധിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ വേണം. എന്നാൽ നിർഭാഗ്യവശാൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഉള്ളിൽ തന്നെ ജനാധിപത്യം നടപ്പിലാക്കാൻ സാധിക്കുന്നില്ല എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടിയിൽ പ്രതിഷേധിച്ച് കമ്മീഷൻ അംഗം അശോക് ലവാസ ഇപ്പോൾ കമ്മീഷൻ യോഗങ്ങളിൽ പങ്കെടുക്കാറില്ല. മുഖ്യ സുനിൽ അറോറയും, സുശീൽ ചന്ദ്രയും മോദിക്ക് ക്ലീൻ ചിറ്റ് നൽകാൻ തീരുമാനിച്ചപ്പോൾ അശോക് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഈ വിയോജിപ്പ് ചൂണ്ടിക്കാട്ടാതെയാണ് കമ്മീഷൻ ഉത്തരവ് പുറത്തുവിട്ടത്.

ഉത്തരവിൽ തന്റെ വിയോജിപ്പ് വ്യക്തമാക്കിയില്ലെങ്കിൽ ഇനിയുള്ള കമ്മീഷൻ യോഗങ്ങളിൽ പങ്കെടുക്കില്ല എന്ന് അശോക് ലവാസ നിലപാട് സ്വീകരിച്ചു. ഇത് പുറത്തു വന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അശോക് ലവാസയുടെ വിയോജിപ്പ് ഉത്തരവിൽ രേഖപ്പെടൂത്താനാകില്ല എന്ന നിലപാടാണ് ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം കൈക്കൊണ്ടിരിക്കുന്നത്.

ഇന്നത്തെ യോഗത്തിലും അശോക് ലവാസാ പങ്കെടുത്തിരുന്നില്ല. കമ്മീഷനിലെ ഒരു അംഗത്തിന്റെ വിയോജിപ്പ് ഉത്തരവിൽ രേഖപ്പെടുത്തുന്നതിൽ നിയമപരമായും ഭരണഘടനാ പരമായും എന്ത് തെറ്റാണുള്ളത്. കമ്മീഷന്റെ പ്രാവർത്തനങ്ങള കൂടുതൽ സുതാര്യമാക്കുന്ന ഈ നടപടിയെ ചെറുക്കുക വഴി ഭരണഘടക്കെതിരെ നിലപാട് സ്വീക്കരിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ

സൈനിരുടെ പേരിൽ വോട്ട് ചോദിച്ചപ്പോഴും, അഭിനന്ദനെ വിട്ടയക്കാൻ താൻ പാകിസ്ഥാനെ മുൾമുനയിൽ നിർത്തി എന്ന പ്രസ്ഥാവന നടത്തിയപ്പോഴും മോദിക്ക് കമ്മീഷൻ ക്ലീൻ ചിറ്റാണ് നൽകിയത്. തിരാഞ്ഞെടുപ്പ് ചട്ടങ്ങളുടെ കൃത്യമായ ലംഘനം നടത്തിയിട്ടും ഖേദ പ്രകടനം നടത്താൻപോലും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയോട് അവശ്യപ്പെട്ടില്ല. ഇത്തരം സംഭവങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :