Last Updated:
ചൊവ്വ, 21 മെയ് 2019 (16:27 IST)
ഒരു തവണയെങ്കിലും ഇന്ത്യൻ കോഫിഹൗസിൽ കയറി ഭക്ഷണം കഴിക്കാത്തവരായി നമ്മുടെ കൂട്ടത്തിൽ ആരുമുണ്ടാകില്ല. രാജകീയ വേഷത്തിൽ ഭക്ഷണം വിളമ്പി തരുന്നതാണ് കോഫീ ഹൗസിലെ രീതി. എന്നാൽ 61 വർഷത്തെ ചരിത്രത്തിനിടെ പുരുഷൻമാർ മത്രമാണ് ഇന്ത്യാൻ കോഫിഹൗസിൽ ഭക്ഷണങ്ങൾ വിൾമ്പി നൽകിയിരുന്നത്. എന്നാൽ ചരിത്രപ്രമായ ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ കോഫിഹൗസ്.
ഇന്ത്യൻ കോഫി ഹൗസിൽ ഇനി റാണിമാരും ഭക്ഷണം വിളമ്പും. ഇന്ത്യൻ കോഫി ഹൗസ് തിരുവന്തപുരം ശാഖയിൽ ജോലിയിലിരിക്കെ മരണപ്പെട്ട സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ പരാതിയിലാണ് സർകാരിന്റെ തീരുമാനം. ഷീനയെ നിയമനത്തിന് പരിഗണിക്കണം എന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കോഫിഹൗസ് ഭരണസമിതിക്ക് നിർദേശം നൽകിയതോടെയാണ് മാറ്റത്തിന് തുടക്കമായത്.
തൃശൂർ മുതൽ തേക്കോട്ടുള്ള ജില്ലകളിലെ കോഫി ഹൗസുകളുടെ ചുമതലയുള്ള ഭരണസമിതിക്കാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകിയിരിക്കുന്നത്. രാത്രി 10 മണി വരെയുള്ള ഷിഫ്റ്റുകൾ ഉള്ളതിനാലാണ് ഇതുവരെ നിയമനത്തിന് പരിഗണിക്കാതിരുന്നത് എന്ന് കൊഫി ഹൗസ് അധികൃതർ പറഞ്ഞു.
മേഖലയിൽ പുതിയ ഭരണസമിതി നിലവിൽ വരുന്നതോടെ നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കും തൃശൂർ മുതൽ വറ്റക്കോട്ടുള്ള കോഫീ ഹൗസുകളുടെ ചുമതലയുള്ള ഭരണസമിതി പാചക ജോലികൾക്കായി 6 സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. ഇവർ ജോലി പരിജയിക്കുന്ന മുറക്ക് ഭക്ഷണം വിളമ്പാൻ നിയോഗിക്കാനാണ് തീരുമാനം. രാജകീയമായ വേഷം തന്നെയവും കോഫിഹൗസിൽ സ്ത്രീകൾക്കും ഉണ്ടാവുക.