തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ ലാസ്യ നന്ദിത വാഹനാപകടത്തില്‍ മരിച്ചു

mla
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 ഫെബ്രുവരി 2024 (15:25 IST)
mla
തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ ലാസ്യ നന്ദിത വാഹനാപകടത്തില്‍ മരിച്ചു. 36 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം നടന്നത്. പടഞ്ചെരുവിലാണ് അപകടമുണ്ടായത്. ലാസ്യ സഞ്ചരിച്ച കാര്‍ ഔട്ടര്‍ റിംഗ് റോഡിലെ മെറ്റല്‍ ക്രാഷ് ബാരിയറില്‍ ഇടിച്ച് മറിയുകയായിരുന്നു.

സെക്കന്തരാബാദ് കന്റോണ്‍മെന്റില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു അവര്‍. സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു. അപകടം നടന്നയുടന്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും എംഎല്‍എ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :