തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കൊവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 14 ജൂലൈ 2022 (16:38 IST)
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തിലാണ്.

രോഗവിവരം ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി അറിയിച്ചത്. കൊവിഡ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചെന്നും താനിപ്പോള്‍ നിരീക്ഷണത്തിലാണെന്നും എല്ലാപേരും മാസ്‌ക് ധരിക്കുകയും വാക്‌സിനേഷന്‍ സ്വീകരിക്കുകയും സുരക്ഷിതമായി ഇരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :