വിദ്യാഭ്യാസമന്ത്രിയാകുന്നത് പോഴന്മാരെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 10 ജൂലൈ 2015 (14:22 IST)
സംസ്ഥാനത്ത് വിദ്യാഭ്യാസമന്ത്രിമാരാകുന്നത് പോഴന്മാര്‍ ആണെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയില്‍ ആണ് വിദ്യാഭ്യാസ വകുപ്പിന് എതിരെ വിമര്‍ശനം ഉന്നയിച്ചത്. പാഠപുസ്തക സമരത്തില്‍ നിന്ന് പിന്മാറിയ കെ എസ് യുവിനെതിരെ കടുത്ത വിമര്‍ശനവും യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചു.

സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠപുസ്തകം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രി കെ എസ് യു നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദില്‍ നിന്ന് പിന്മാറിയിരുന്നു.

അതേസമയം, പാഠപുസ്തകം സ്കൂളുകളില്‍ ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ എസ് എഫ് ഐ പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :