മുഖ്യമന്ത്രിയെ ട്വിറ്ററില്‍ അപമാനിച്ചു; പോസ്റ്റ് ഇട്ടയാള്‍ പിടിയില്‍

മുംബൈ| JOYS JOY| Last Modified വെള്ളി, 10 ജൂലൈ 2015 (16:00 IST)
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ട്വിറ്ററില്‍ മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലാണ് ഇയാള്‍ പോസ്റ്റിട്ടത്.

അജയ് ഹതേവാര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഐ ടി ആക്ടിലെ 67 (എ) സെക്ഷന്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. നാഗ്പൂര്‍ സ്വദേശിയാണ്. അന്ധേരി വെസ്റ്റിലെ ബി ജെ പി പ്രവര്‍ത്തകന്‍ സഞ്ജയ് പാണ്ഡെയാണ് പൊലീസില്‍ പരാതി നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :