അഭിറാം മനോഹർ|
Last Updated:
ശനി, 10 ഏപ്രില്‍ 2021 (12:33 IST)
ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്താ വിധിക്കെതിരെ മന്ത്രി കെടി ജലീലിന് ഹൈക്കോടതിയെ സമീപിക്കും. തൽക്കാലം രാജി വെക്കേണ്ടതില്ലെന്നാണ് ജലീലിന്റെ തീരുമാനം.
ജലീലിന്റെ തീരുമാനത്തിനെ സർക്കാരും എൽഡിഎഫും പിന്തുണക്കുന്നുണ്ട്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് ഹർജി എത്തിക്കാനുള്ള ശ്രമമാണ് ജലീൽ നടത്തുന്നത്. മന്ത്രിയെന്ന നിലയിൽ അധികാര ദുർവിനിയോഗം,സത്യപ്രതിജ്ഞാ ലംഘനം,സ്വജനപക്ഷപാതം എന്നിവ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന ഗുരുതരമായ കണ്ടത്തലാണ് ലോകായുക്തയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.