ബന്ധു നിയമനം: മന്ത്രി കെ ടി ജലീലിന് തുടരാൻ അർഹതയില്ലെന്ന് ലോകായുക്‌ത

ജോൺസി ഫെലിക്‌സ്| Last Modified വെള്ളി, 9 ഏപ്രില്‍ 2021 (19:02 IST)
ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കുറ്റക്കാരനാണെന്നും അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്ത. ആരോപണത്തിൽ കഴമ്പുണ്ടെന്നും ജലീൽ പക്ഷപാതം കാട്ടിയെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് ലോകായുക്‌ത മുഖ്യമന്ത്രിക്ക് സമർപ്പിക്കും.

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി മന്ത്രി ജലീലിൻറെ ബന്ധുവായ കെ ടി അദീപിനെ നിയമിച്ചതാണ് വിവാദമായത്. ബന്ധുവിനെ നിയമിക്കാനായി തസ്‌തികയുടെ യോഗ്യതകളിൽ ഇളവുവരുത്തിയെന്നാണ് ആരോപണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :