'മാസ്റ്റര്‍' സംവിധായകന്‍ ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രത്തില്‍ പ്രഭാസ് നായകന്‍ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (12:43 IST)

വിജയ്-വിജയ് സേതുപതി

ചിത്രം മാസ്റ്റര്‍ വന്‍ വിജയത്തിനുശേഷം സംവിധായകന്‍ ലോകേഷ് കനകരാജിന് വലിയ പ്രോജക്റ്റുകള്‍ വരുകയാണ്.കമല്‍ ഹസ്സന്റെ 'വിക്രം' അദ്ദേഹമാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ അദ്ദേഹം സംവിധാനം ചെയ്യുന്ന മറ്റൊരു വമ്പന്‍ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. പ്രഭാസിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ലോകേഷ്. ചിത്രത്തിന്റെ അന്തിമരൂപം നടന് നല്‍കിയതായും സംവിധായകന്‍ തിരക്കഥ ഒരുക്കുന്ന തിരക്കിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


2022 അവസാനത്തോടെ ആയിരിക്കും ചിത്രീകരണം ആരംഭിക്കുക. ആദിപുരുഷ്, സലാര്‍ പ്രഭാസ് ചിത്രങ്ങള്‍ക്കു ശേഷം ഈ സിനിമ ആരംഭിക്കും. ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.2021 ജൂണ്‍ മുതല്‍ കമല്‍ ഹാസനൊപ്പം 'വിക്രം' സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ലോകേഷ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :