ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (12:19 IST)
മണിപ്പൂരിലെ ചാന്ദല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം പതിനെട്ട് സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ മ്യാന്‍മറിന് പങ്കുള്ളതായി സൂചന. സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ വിവരം ലഭിച്ചത്.
ഗോഹട്ടിയിലെ എന്‍ഐഎ ഏജന്‍സിയാണ് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. മ്യാന്‍മറിലെ ഒരു വിഭാഗം സൈനിക മേധാവികളാണ് കൂട്ടക്കൊല നടത്തിയ തീവ്രവാദികള്‍ക്ക് ആധുനിക ആയുധങ്ങളില്‍ പരിശീലനം നല്‍കിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
മുപ്പതോളം എന്‍എസ്സിഎന്‍ ഭീകരര്‍ക്ക് മ്യാന്‍മാറിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
ഇവര്‍ക്ക് ഒരു മാസത്തിലേറെ ആയുധ പരിശീലനം നല്‍കിയതായും. തുടര്‍ന്നാണ് അത്യാധുനിക ആയുധങ്ങളുമായി മാവോയിസ്റുകള്‍ മണിപ്പൂരിലെ ഉള്‍ക്കാട്ടിലെത്തി സൈനികരെ ആക്രമിച്ചതെന്നും ഇന്റലിജന്‍സ് കണ്ടെത്തി. ആക്രമണത്തിനു ശേഷം സ്ഥലത്തു നിന്നും രക്ഷപെട്ട മാവോയിസ്റുകള്‍ മ്യാന്‍മര്‍ സൈനിക ഉദ്യോഗസ്ഥരുടെ സംരക്ഷണയില്‍ ഒളിവിലാണെന്നാണു റിപ്പോര്‍ട്ടുണ്ട്.