കൊച്ചി|
jibin|
Last Modified ചൊവ്വ, 2 ജൂണ്‍ 2015 (07:49 IST)
പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഭാര്യ ഷൈനയെയും ഇന്ന് എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കും. പൊലീസ് കസ്റ്റഡിയിലെ കാലാവധി ഇന്ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കുന്നത്.
മാവോയിസ്റ്റ് നേതാവ് മല്ല രാജ റെഡ്ഡിയെയും ഭാര്യ സുഗുണയെയും പെരുമ്പാവൂരില്‍ ഒളിവില്‍ താമസിപ്പിച്ചെന്ന കേസിലാണ് രണ്ട് പേരെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഇരുവരെയും പെരുമ്പാവൂരില്‍ എത്തിച്ച് തെളിവെടുത്തിരുന്നു.