Michaung Cyclone: മിഗ്ജാമ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത്, എയര്‍പോര്‍ട്ട് അടച്ചു; അതീവ ജാഗ്രത

രേണുക വേണു| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (11:00 IST)

Michaung Cyclone: മിഗ്ജാമ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്. തമിഴ്‌നാട്-ആന്ധ്രാ തീരത്തോട് അടുക്കുമ്പോള്‍ ശക്തമായ കാറ്റും മഴയും. തീരദേശ മേഖലയില്‍ ജാഗ്രതാനിര്‍ദേശം. ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവല്ലൂര്‍, ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഇന്ന് രാത്രി വരെ അതിശക്തമായ മഴ ലഭിച്ചേക്കും. കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് മിഗ്ജാമ് ഈ വര്‍ഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :