അനുബന്ധ വാര്‍ത്തകള്‍
- താങ്കളുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സാങ്കേതികരംഗത്തെ മാറ്റം കാണുന്നത് ശരിക്കും പ്രചോദനമാണ്: പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് സുന്ദര്‍ പിച്ചെ
- ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്ക്കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു
- ബീഹാറില്‍ 14കോടി ചിലവഴിച്ച് നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് മുന്‍പ് തകര്‍ന്നുവീണു
- കൊവിഡ് ഇടവേളയിൽ സ്കൂൾ കുട്ടികൾ എഴുതാനും വായിക്കാനും മറന്നതായി സർവേ
- പോലീസുകാര്‍ സദാചാര പോലീസ് ആകേണ്ടന്ന കര്‍ശന മുന്നറിയിപ്പുമായി സുപ്രീംകോടതി
മെസ്സി ജനിച്ചത് അസമ്മിലാണെന്ന് അവകാശപ്പെട്ട് അസമിലെ കോണ്‍ഗ്രസ് എംപി; ട്രോളായതോടെ പോസ്റ്റ് മുക്കി
മെസ്സി ജനിച്ചത് അസമ്മിലാണെന്ന് അവകാശപ്പെട്ട് അസമിലെ ബാര്‍പേട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലേഖ്. ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ഫ്രാന്‍സിനെതിരെ വിജയം നേടിയ ഉടനെയായിരുന്നു കോണ്‍ഗ്രസ് എംപിയുടെ വിചിത്രമായ ട്വീറ്റ് പുറത്തുവന്നത്.
എംപി കുറിച്ചത് ഇങ്ങിനെ: 'എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും അഭിനന്ദനം. താങ്കളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.' ഉടനെ പലരും എംപിയോട് ട്വീറ്റിലൂടെ ചോദ്യവുമായെത്തി. 'അസം ബന്ധമോ?'. ഇതിന് ഉടനെ എംപി അബ്ദുള്‍ ഖലേഖ് ഉത്തരം നല്കി: 'അതെ, മെസ്സി ജനിച്ചത് അസമിലാണ്. ' ഇതോടെ പിന്നെ കോണ്‍ഗ്രസ് എംപിയുടെ ട്വിറ്റര്‍ പേജില്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു. പിന്നാലെ എംപി ട്വീറ്റ് മുക്കുകയായിരുന്നു.