സിആര്‍ രവിചന്ദ്രന്‍|
Last Updated:
തിങ്കള്‍, 19 ഡിസംബര്‍ 2022 (16:15 IST)
പോലീസുകാര്‍ സദാചാര പോലീസ് ആകേണ്ടന്ന കര്‍ശന മുന്നറിയിപ്പുമായി സുപ്രീംകോടതി. ഗുജറാത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു കൊണ്ടുള്ള നടപടി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജയ കെ കെ മഹേശ്വരി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് പോലീസ് സേനകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
സദാചാര പെരുമാറ്റം ഉണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 2001 ഒക്ടോബറിലായിരുന്നു പാണ്ഡയ്‌ക്കെതിരെ നടപടി എടുത്തത്. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി 2018 ഡിസംബര്‍ 16ന് ഇയാളെ പിരിച്ചുവിട്ടത് റദ്ദാക്കുകയും സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.