മെഹ്ദിയുടെ ട്വീറ്റുകള്‍ 1.29 ലക്ഷം, വായിച്ചുനോക്കാന്‍ ഔട്ട് സോഴ്സ് കൊടുത്ത് പൊലീസ്

ബംഗളൂരു| VISHNU.NL| Last Modified ഞായര്‍, 21 ഡിസം‌ബര്‍ 2014 (13:23 IST)
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ അക്കൌണ്ട് നിയന്ത്രിച്ചതിന് അറസ്റ്റിലായ മെഹ്ദി മസ്റൂര്‍ ബിശ്വാസിന്റെ ട്വിറ്റര്‍ അക്കൌണ്ടിലെ ട്വീറ്റുകള്‍ പരിശോധിക്കാനാകാതെ പൊലീസ് വലയുന്നതായി റിപ്പോര്‍ട്ട്.
മെഹ്ദിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ 1.29 ലക്ഷം ട്വീറ്റുകളാണ് ഉള്ളത്. ഇത് മുഴുവന്‍ പരിശോധിക്കാന്‍ പൊലീസ് സ്വകാര്യ ഐടി കമ്പനിയുടെ സഹായം തേടിയിരിക്കുകയാണിപ്പോള്‍.

ട്വീറ്റുകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കാതെ അന്വേഷണം മുന്നോട്ട് നീങ്ങില്ലെന്ന സ്ഥിതി വിശേഷമുണ്ടായതോടെയാണ് ഇത്തരമൊരു നീക്കത്തിനു
പൊലീസ് ഒരുങ്ങുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതൊരു സാധാരണ ക്രിമിനല്‍ കേസ് അല്ലാത്തതിനാല്‍ ഈ മേഖലയില്‍ കൃത്യമായ അറിവുള്ളവര്‍ക്കേ പൊലീസിനെ സഹായിക്കാനാകൂ. അതിനാലാണ് പുറത്തു നിന്നുള്ള സ്വകാര്യ കമ്പനികളുടെ സഹായം തേടുന്നതെന്ന് കമ്മിഷണര്‍ എം എന്‍ റെഡ്ഡി വ്യക്തമാക്കി. എന്നാല്‍ ഏത് കമ്പനിയാണ് പൊലീസിനെ സഹായിക്കുന്നതെന്നു വെളിപ്പെടുത്താന്‍ അദേഹം വിസമ്മതിച്ചു.

പശ്ചിമ ബംഗാള്‍ സ്വദേശിയായ മെഹ്ദി ബംഗളുരുവില്‍ പിടിയിലായത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഐ‌എസിന്റെ ട്വിറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് താനാണെന്ന് ഇയാള്‍ ബ്രിട്ടീഷ് ചാനലായ ന്യൂസ് ഫോറിനൊട് വെളിപ്പെടുത്തിയത് പുറത്തുവന്നതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.ജനുവരി രണ്ടു വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :