കർഷക ബില്ലുകൾ കീറിയെറിഞ്ഞ കെജ്‌രിവാളിന്റെ നടപടി: കെജ്‌രിവാൾ ഓന്തിനെ പോലെയെന്ന് മീനാക്ഷി ലേഖി

അഭിറാം മനോഹർ| Last Modified വ്യാഴം, 17 ഡിസം‌ബര്‍ 2020 (21:06 IST)
കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾ ഡൽഹി നിയമസഭ സമ്മേളനത്തിനിടെ കീറിയെറിഞ്ഞ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി മീനാക്ഷി ലേഖി. ക്വ്ജ്‌രിവാൾ ഓന്തിനെ പോലെ നിറം മാറുന്നുവെന്നാണ് ലേഖി പറഞ്ഞു. യാതൊരു മനസാക്ഷി കുത്തില്ലാതെ നിറം മാറ്റാന്‍ കെജ്‌രിവാളിന് കഴിയുന്നുവെന്നും ലേഖി കുറ്റപ്പെടുത്തി.

കാർഷിക സമരങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു കെജ്‌രിവാൾ കാര്‍ഷിക ബില്ലുകള്‍ കീറിയെറിഞ്ഞത്. ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് ഉറപ്പാക്കാനാണ് കാർഷിക നിയമങ്ങൾ പാസക്കിയതെന്നും കെജ്‌രിവാൾ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മീനാക്ഷി ലേഖിയുടെ പ്രതികരണം.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഡല്‍ഹി നവംബര്‍ 23 നുതന്നെ ഗസറ്റ് വിജ്ഞാപനമായി ഇറക്കിയതാണെന്നും വിജ്ഞാപനം ഇറക്കിയതിനു ശേഷമാണ് അവര്‍ ബില്ലിന്റെ കോപ്പികള്‍ കീറി എറിയുന്നത്. അത് അവസരവാദ രാഷ്ട്രീയമാണെന്നും ലേഖി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :