രാഷ്ട്രപതിയായി ദ്രൗപതി മുര്‍മുവിന്റെ സത്യപ്രതിജ്ഞ ഇന്ന്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 25 ജൂലൈ 2022 (08:39 IST)
ഇന്ത്യയുടെ 15മത് രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ പത്തേകാലിന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. രാഷ്ടപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്യും.

രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിതയാണ് ദ്രൗപതി മുര്‍മു. ദില്ലിയ്‌ക്കൊപ്പം ആദിവാസി മേഖലകളിലും വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :