'ബിജെപി നേതാക്കളുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറി'

തിരുവനന്തപുരം| Last Modified ഞായര്‍, 1 ജൂണ്‍ 2014 (12:07 IST)
ബിജെപി നേതാക്കളുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എസ് വരദരാജന്‍ നായര്‍ പുരസ്കാരദാനം
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിലെ പ്രധാനികളായിരുന്ന പലരും ബിജെപിയുടെയും മോഡിയുടെയും പ്രധാനികളായിരിക്കുന്നു. സോണിയാഗാന്ധിയുടെ വിശ്വസ്തയായിരുന്ന നജ്മ ഹെപ്ത്തുള്ള ബിജെപിയുടെ മന്ത്രിയായി.

ഇന്ത്യയില്‍മുസ്ലിങ്ങളും ക്രിസ്ത്യാനികളും ന്യൂനപക്ഷമല്ലെന്ന് അവര്‍ പറയുന്നു. കശ്മീരിന്റെ പ്രത്യേക പദവി കളയുമെന്ന് മറ്റൊരു മന്ത്രി പറയുന്നു. ഇതിനോടൊന്നും കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ല. കോണ്‍ഗ്രസിന്റെ നയങ്ങള്‍ പൂര്‍ണതയിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നതായും പിണറായി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :