കൊച്ചി|
JOYS JOY|
Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (16:47 IST)
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനവിധി പുറപ്പെടുവിച്ചത്. പരീക്ഷ തുടങ്ങുന്നതിന്റെ അരമണിക്കൂര്‍ മുമ്പ് ശിരോവസ്ത്രം ധരിച്ചെത്തുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പരീക്ഷ എഴുതാന്‍
ശിരോവസ്ത്രം ധരിച്ചു വരുന്നവരെ അനുവദിക്കില്ലെന്ന് സി ബി എസ് ഇ നേരത്തെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പരീക്ഷയിലെ
ക്രമക്കേട് തടയുക എന്ന ഉദ്ദേശ്യശത്തോടെ ആയിരുന്നു സി ബി എസ് ഇ ഡ്രസ് കോഡ് ഏർപ്പെടുത്തിയത്.
അതേസമയം, മുസ്ലിങ്ങൾക്ക് മുഖവും മുൻകൈയും ഒഴികെയുള്ള ഭാഗങ്ങൾ മറക്കാനും അത് പാലിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കോടതി പറഞ്ഞു. അനുച്ഛേദം 25(1) പ്രകാരം മതപരമായ ആചാരങ്ങൾക്ക് ഭരണഘടന അനുമതി നൽകുന്നുണ്ട്.