മുംബൈ|
VISHNU N L|
Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (12:24 IST)
ജൈന മതക്കാരുടെ ഉപവാസ ഉത്സവമായ പര്‍യുഷാനോട് അനുബന്ധിച്ച് മുംബൈയില്‍ നാല് ദിവസത്തേക്ക് ഇറച്ചിക്കും മീനിനും മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വിലക്ക്. ഈ മാസം 10,13,17,18 തിയതികളിലാണ് നിരോധനം. മാട്ടിറച്ചി, കോഴിയിറച്ചി, മീന്‍ കടകള്‍ തുറക്കുന്നതിനും മൃഗങ്ങളെ കൊല്ലുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ ഇറച്ചിക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 11 മുതല്‍ 18 വരെയാണ് ജൈന സമൂഹം ഉപവാസ ഉത്സവമായ പര്‍യുഷാന്‍ ആചരിക്കുന്നത്. താനെയിലെ മീര-ഭയാന്ദര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ജൈന ഉത്സവം നടക്കുന്ന എട്ട് ദിവസങ്ങളിലും ഇറച്ചി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും ഇതേ ഉത്സവ സമയത്ത് രണ്ടു ദിവസത്തേക്ക് ഇവിടെ ഇറച്ചി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി. കോര്‍പ്പറേഷനോ ഏതെങ്കിലും സമുദായമോ അല്ല മറ്റുള്ളവര്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നതെന്ന് ശിവസേന വ്യക്തമാക്കി.